ലോകസാഹിത്യത്തിലെ ജനകീയ ക്ലാസ്സിക്കുകളില്‍ പ്രമുഖസ്ഥാനമുണ്ട് അസ്സീസിയിലെ കൊച്ചുപൂക്കള്‍ എന്ന കൃതിക്ക്. അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ മരണശേഷം കുറേ സുഹൃത്തുക്കളും ശിഷ്യരും ശരത്ക്കാലരാവുകളില്‍ തീ കാഞ്ഞിരുന്ന് പരസ്പരം പങ്കുവച്ചതെന്ന് പറയപ്പെടുന്ന സംഭവങ്ങളുടെ ലിഖിതരൂപമായ അസ്സീസിയിലെ കൊച്ചുപൂക്കള്‍ എന്ന കൃതിയുടെ ഭാവഗരിമ തെല്ലും ചോര്‍ന്നുപോകാതെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിഞ്ഞുവെന്നത് വിവര്‍ത്തകന്‍റെ സുകൃതമാണ്. കേവലം കുറച്ചു പൂക്കളല്ല. വായനക്കാര്‍ക്ക് ഒരു ആത്മീയ വസന്തം തന്നെയായിരിക്കും ഈ കൃതി
Reviews
There are no reviews yet.