ആത്മാവിന്റെ വാൾ: വചനം Volume 5
വിശുദ്ധരുടെ മഹോത്സവങ്ങൾ, തിരുനാളുകൾ, ഓർമ്മത്തിരുന്നാളുകൾ | ജോസ് മാണിപ്പറമ്പിൽ
നമുക്ക് ചുറ്റും വിശുദ്ധരുടെ വലിയ സമൂഹമുണ്ട്. അവരുടെ ജീവിതവും മരണവും നമുക്ക് പ്രചോദനമാണ്. പരിശുദ്ധ കന്യകാമറിയം, പിന്നെ 12,000 വിശുദ്ധർ. അവരിൽ നമ്മുടെ നാട്ടിൽ തിരുനാൾ ആഘോഷിക്കുന്ന 230 വിശുദ്ധരെ കുറിച്ച് 420 പ്രഭാഷണങ്ങൾ. പിന്നെ, മാമോദിസ, സ്ഥൈര്യലേപനം, കുർബാന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം, വിവാഹം തുടങ്ങിയ സന്ദർഭങ്ങൾക്കുള്ള സന്ദേശങ്ങളും ഈ പുസ്തകത്തിലുണ്ട്.
സ്വർഗ്ഗത്തിൽ ഇപ്പോൾ നടക്കുന്ന ലിറ്റർജിയാണ് വെളിപാട് ഗ്രന്ഥം ആവിഷ്കരിക്കുന്നത്. വിശുദ്ധരുടെ ഒരു മഹാജനക്കൂട്ടം ദൈവത്തെ നമസ്കരിച്ച് ആരാധിക്കുന്നു.
കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി വെളുപ്പിച്ചവരാണ് ഈ വിശുദ്ധർ. അവരോട് ചേർന്നാണ് സഭ ദൈവത്തെ ആരാധിക്കുന്നത്. അതാണ് സഭയുടെ ലിറ്റർജി. വചനപ്രഘോഷണമാണത്. വിശുദ്ധർ തനിക്കുവേണ്ടി ചെയ്തതു സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്ന ഇടങ്ങളിലെല്ലാം അവരുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കണമെന്ന് യേശു കല്പിച്ചിട്ടുണ്ടല്ലോ.


Reviews
There are no reviews yet.