ആത്മാവിന്റെ വാൾ: വചനം Volume 4
ശ്ലീഹന്മാരുടെ നടപടി, ലേഖനങ്ങൾ, വെളിപാട്
ജോസ് മാണിപ്പറമ്പിൽ
310 പ്രസംഗങ്ങളുടെ കെട്ടിലും മട്ടിലും നടപടി പുസ്തകം മുതൽ വെളിപാട് ഗ്രന്ഥം വരെയുള്ള തിരുവചനങ്ങളുടെ സന്ദേശം പകർന്നു നൽകുന്നു. ഉചിതമായ സംഭവമോ കഥയോ പ്രഭാഷണങ്ങളുടെ ആരംഭത്തിൽ. വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി സന്ദേശം നൽകാൻ സഹായിക്കുന്ന വിഷയസൂചികയും തിരുവചനം സൂചികയും.
ദൈവ പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ച കാലങ്ങളും സമയങ്ങളും അറിയാൻ ശ്രമിക്കാതെ, നിങ്ങൾ പോയി ജെറുസലേമിലും യഹൂദായിലും സമരിയായിലും ഭൂമിയുടെ അറ്റംവരെയും എൻ്റെ സുവിശേഷത്തിന് സാക്ഷികളാകുവിൻ എന്ന് ഉത്ഥിതനായ കർത്താവ് കൽപ്പിച്ചതനുസരിച്ച് പത്രോസും പിന്നെ പൗലോസും ഇറങ്ങിത്തിരിച്ചു വചനം പ്രസംഗിച്ചു. ആ വചനത്തിന്റെ വളർച്ചയാണ് സഭയുടെ വളർച്ച. വചനമായി മാറിക്കൊണ്ടിരിക്കുന്ന സഭ മാർഗ്ഗം എന്നറിയപ്പെട്ടു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ആ മാർഗ്ഗമാണ് രക്ഷ പ്രാപിക്കാനുള്ള ഏക പാത. അങ്ങനെയുള്ള സഭയിൽ പ്രശ്നങ്ങൾ തലപൊക്കിയപ്പോൾ യേശുവിൻ്റെ അധികാരത്തിലും പരിശുദ്ധാത്മാവിന്റെ തുണയിലും നേതൃത്വം ശക്തമായ തീരുമാനങ്ങളെടുത്തു. അക്കഥയാണ് ശ്ലീഹന്മാരുടെ നടപടിഗ്രന്ഥത്തിൽ നാം കാണുന്നത്.


Reviews
There are no reviews yet.