THINMAYEKKAL SHAKTHAN
തിന്മയെക്കാൾ ശക്തൻ
പിശാചിനെ തിരിച്ചറിയാൻ, തിരസ്കരിക്കാൻ, കീഴടക്കാൻ
വിശ്വപ്രസിദ്ധ ഭൂതോച്ചാടകനായ ഫാദർ ഗബ്രിയേൽ അമോർത്ത് പിശാചുബാധ, ആത്മീയ സമരം, ആത്മീയ ജീവിതചര്യ എന്നീ വിഷയങ്ങളിൽ ശ്രദ്ധേയ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ കൃതികൾ തിന്മയ്ക്കെതിരെയുള്ള ശക്തമായ താക്കിതും പ്രതിരോധവുമാണ്. തന്മൂലം അവ എന്നും പ്രസക്തമാണ്. പിശാചി നുമേലുള്ള യഥാർത്ഥ അധികാരം യേശുക്രിസ്തുവിനു മാത്രമാണെന്ന് സ്ഥാപിക്കുന്ന ഈ ഗ്രന്ഥം ഫാദർ അമോർത്തിൻ്റെ ഭൂതോച്ചാടന ശുശ്രൂഷകളെ അധികരിക്കുന്നതാണ്.
ഈ ഗ്രന്ഥത്തിലൂടെ ഫാദർ അമോർത്ത് താഴെപ്പറയുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നു:
- പിശാചുബാധയും മാനസികരോഗവും തമ്മിലുള്ള വ്യത്യാസങ്ങൾ
- മാരക പാപങ്ങൾ പൈശാചിക ആക്രമണങ്ങൾക്ക് വഴി തുറക്കുന്ന വിധം
- ശാപങ്ങളും ആഭിചാര ക്രിയകളും തീർക്കുന്ന പ്രതിസന്ധികളെ അതിജീവി ക്കാനുള്ള മാർഗം മാരക വിപത്തായ ഗർഭഛിദ്രത്തിനും അനുകൂല പ്രസ്ഥാനങ്ങൾക്കും പിന്നിലുള്ള പൈശാചിക പ്രവർത്തനങ്ങൾ
- ആധുനിക സംഗീതത്തിലെ പൈശാചിക സാന്നിധ്യത്തിൻ്റെ തെളിവുകൾ
- ആധുനിക സാങ്കേതികവിദ്യയുടെ അപകടങ്ങളും പ്രലോഭനങ്ങളും പ്രതിസന്ധികളും
ദൈവം എപ്പോഴും എല്ലാറ്റിൻ്റെയും നിയന്ത്രണം ഏറ്റെടുക്കുന്നെന്നും, തിന്മയിൽ നിന്ന് നമ്മെ രക്ഷിക്കുമെന്ന തൻ്റെ വാഗ്ദാനം പാലിക്കുമെന്നും വായനക്കാരെ അദ്ദേഹം അനുസ്മരിപ്പിക്കുന്നു.





Reviews
There are no reviews yet.