DAIVATHINTE SAMMANAM
ദൈവത്തിൻ്റെ സമ്മാനം
കുട്ടികൾക്കും മുതിർന്നവർക്കും
കഥകൾ കേട്ടു വളരുന്ന കുരുന്നുകൾക്കും കഥകൾ പറയുന്ന മുതിർന്ന വർക്കുമുള്ള സമ്മാനം. ഒട്ടും സംശയം വേണ്ട കുട്ടികളെപ്പോലെതന്നെ മുതിർന്നവർക്കും ഈ കഥകൾ ഇഷ്ടപ്പെടും, വായനയിലൂടെ ഭാവനയുടെ വർണലോകത്തേക്ക് പാറിപ്പറക്കാൻ കുഞ്ഞുങ്ങളെ സഹായിക്കുന്ന രസകരമായ ഒരു കഥക്കുട്ട്. ജീവിത മൂല്യങ്ങളും നന്മകളും സ്നേഹത്തിൽ ചാലിച്ച കഥകൾ ചിത്രങ്ങളോടെ പുസ്തകത്താളുകളിലാക്കി നൽകുകയാണ് കെയ്റോസ്. കാണുന്ന കാഴ്ചകൾക്കപ്പുറത്ത് പുതിയ ലോകമുണ്ടെന്നും ഇനിയും കാഴ്ചകളുണ്ടെന്നും കുട്ടികളറിയട്ടെ. 20 കഥകളാണ് ദൈവത്തിൻ്റെ സമ്മാനത്തിലുള്ളത്. കഥാകാരി, നമുക്ക് ഏവർക്കും സുപരിചിതയായ സി. ജിയ എം.എസ്.ജെ ആണ്. ചെറുകഥകൾ, ബാലനോവലുകൾ, ഷോർട്ട് ഫിലിമുകൾ, സിനിമാ നിർമാണം തുടങ്ങി, സിസ്റ്റർ ജിയയുടെ കൈയൊപ്പ് പതിഞ്ഞിട്ടുള്ള മേഖലകൾ നിരവധിയാണ്. പാലക്കാട് കൊമ്പേരിൽ കുടുംബത്തിലെ പത്ത് മക്കളിൽ നാലാമത്തെ മകളായ സിസ്റ്റർ ജിയയ്ക്ക് കൂട്ടിക്കാലത്ത് കളിക്കൂട്ടായി കഥകൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകൂടിയാണ് സിസ്റ്ററിൻ്റെ തൂലികത്തുമ്പിൽ വിടർന്ന ഈ കഥാപുസ്തകം. ആദ്യകുർബാന സ്വീകരണം, സൈര്യലേപനം, ജന്മദിനം, വിജയാശംസകൾ, അനുമോദനങ്ങൾ തുടങ്ങിയ നിരവധി സന്ദർഭങ്ങളിൽ നമ്മുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾക്ക് നൽകാവുന്ന നല്ലൊരു സമ്മാനവും കൂടിയാണ് ‘ദൈവത്തിൻ്റെ സമ്മാനം’.





Reviews
There are no reviews yet.