1995 ല്‍ നൈജീരിയാക്കാരനായ ബാര്‍ണബാസിന് യേശുക്രിസ്തുവും പരിശുദ്ധ മറിയവും വെളിപ്പെടുത്തിക്കൊടുത്ത തിരുരക്ത ജപമാലയും അനുബന്ധ പ്രാര്‍ത്ഥനകളും അതിശക്തമായ ആത്മീയ ആയുധങ്ങളാണ്. ആത്മീയ പോരാട്ടത്തില്‍ വിജയിക്കുവാനാഗ്രഹിക്കുന്നവര്‍ക്കെല്ലാം അനുപേക്ഷണീയമായ ഗ്രന്ഥം. അത്ഭുതകരമായ അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ സാക്ഷ്യം ഈ പുസ്തകത്തിന്റെ വിതരണത്തെ സ്വാധീനിച്ചിട്ടുണ്ട്. മാനുഷിക ബുദ്ധിയെ അതിലംഘിക്കുന്ന വിധത്തിലായിരുന്നു ഈ പുസ്തകം അനേകരുടെ പക്കലെത്തിയത്. നിങ്ങളുടെ ആത്മീയ ജീവിതത്തിലും തിന്മയ്ക്കെതിരായുള്ള പോരാട്ടത്തിലും ഇത് സഹായകമാകുമെന്ന് ഉറപ്പാണ്.
നൈജീരിയയിലെ എനുഗു സംസ്ഥാനത്തുള്ള ഓലോ സെന്റ് ജോസഫ് ഇടവകയിലെ അംഗമാണ് ബർണബാസ്. 1995 ൽ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരിക്കവേ കർത്താവ് അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് തിരുരക്തഭക്തി പ്രചരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. പിന്നീട് യേശുവും മാതാവും പല വിശുദ്ധരും പ്രത്യക്ഷപ്പെടുകയും തിന്മയുടെ ശക്തികൾക്കെതിരെ പോരാടുവാൻ ഏറ്റവും ശക്തിയേറിയ ചില പ്രാർത്ഥനകൾ വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. യേശുവിന്റെ അതികഠിനമായ പീഡാസഹനവും കുരിശുമരണവും മനുഷ്യവംശത്തിന്റെ പാപപരിഹാരത്തിനായി ചൊരിഞ്ഞ തിരുരക്തവും കേന്ദ്രീകരിച്ചുള്ള ഈ പ്രാർത്ഥനകൾ ലോകമെങ്ങും അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണിന്ന്. കരുണയുടെ ജപമാലപോലെതന്നെ തിരുരക്ത ജപമാലയും ക്രിസ്തീയ സമൂഹങ്ങളിൽ ഉണർവും ശക്തിയും പ്രദാനം ചെയ്യുന്നുണ്ട്. എനുഗുവിലെ ബിഷപ് ആന്റണി ജിബുജി നിയമിച്ച ദൈവശാസ്ത്ര കമ്മീഷൻ ഈ പ്രാർത്ഥനകളെല്ലാം പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ പുസ്തകത്തിന് വളരെ കുറഞ്ഞ കാലയളവിൽ നിരവധി പതിപ്പുകളുണ്ടായി. പുതിയ കെട്ടിലും മട്ടിലും തയ്യാറാക്കിയ പരിഷ്ക്കരിച്ച പതിപ്പാണിത്. മലയാളികളായ എല്ലാ ക്രൈസ്തവരും തിരുരക്ത ഭക്തിയിൽ വളരാനും ആത്മീയ പോരാട്ടത്തിൽ കരുത്തരാകാനും ഈ പ്രാർത്ഥനകൾ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.
Reviews
There are no reviews yet.