വചനത്തിന്റെ ശുശ്രൂഷകന്മാരായവര് നമ്മെ ഏല്പ്പിച്ചതുപോലെ, നമ്മുടെ ഇടയില്‍ പ്രമാണിച്ചുവരുന്ന കാര്യങ്ങളെ ചരിത്രമാക്കുവാന്‍ പലരും തുനിഞ്ഞിരിക്കുന്നു. ആ ജോലി സൂഷ്മമായിട്ടും, ക്രമമായിട്ടും എഴുതണമെന്ന് എനിക്കും തോന്നിയിരിക്കുന്നുവെന്നു വി. ലൂക്കോസ് തെയോഫിലോസിനോടു അറിയിക്കുന്നതുപോലെ, ചരിത്രത്തെയും, ഹീബ്രു പാരമ്പര്യത്തെയും, ക്രിസ്തീയ വിശ്വാസപാരമ്പര്യത്തെയും, ആംഗലേയ സാഹിത്യത്തെയും, ഇതിഹാസ പുരാണങ്ങളെയും, ഖുറാന് ലിഖിതങ്ങളെയും, സാംശ്വീകരിച്ച്, അവയില്‍ മറഞ്ഞിരിക്കുന്ന ദൈവ വചനത്തിന്റെ രഹസ്യങ്ങളെ വിശദീകരിച്ചുകൊടുക്കുവാന്‍ എനിക്കും തോന്നിയിരിക്കുന്നതിനാല്‍, മൂന്നാം സുവിശേഷകനായ വി. ലൂക്കോസിന്റെ സുവിശേഷം വചനത്തിന്റെ നിവര്‍ത്തിക്കായ് സകല ജനത്തിനും വേണ്ടി സമര്‍പ്പിച്ചുകൊള്ളുന്നു.
Reviews
There are no reviews yet.