ഈ പുസ്തകത്തെക്കുറിച്ച് പ്രധാനപ്പെട്ട ചില വിവരങ്ങൾ കൂടി പങ്കുവയ്ക്കട്ടെ. ഞായറാഴ്ച സുവിശേഷത്തിന്റെ ഏറ്റവും പുതിയ വ്യാഖ്യാനവും വിചിന്തനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ഞായറാഴ്ചകളും വിശുദ്ധരുടെ തിരുന്നാളുകളുമായി 63 അദ്ധ്യങ്ങളാണ് ഇതിലുള്ളത്.
ഓരോ അദ്ധ്യായത്തിനും നാല് ഉപവിഭാഗങ്ങളുണ്ട്: സന്ദർഭം, പ്രമേയം, സന്ദേശം, പ്രസംഗം. ഇവയൊന്ന് വിശദീകരിക്കാം.
1) സന്ദർഭം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ സന്ദർഭം (context) പറയുകയാണ് ആദ്യപടി. അതായത്, ലഭിച്ചിരിക്കുന്ന സുവിശേഷഭാഗം (ഉദാ. മർക്കോ 4:35-41) ആ സുവിശേഷകഥാപുരോഗതിയുടെ ഏത് ഭാഗത്ത് വരുന്നു? സന്ദർഭം തിരിച്ചറിഞ്ഞ് വചനഭാഗം വായിക്കുമ്പോഴല്ലേ സുവിശേഷകൻ ഉദ്ദേശിച്ച അർത്ഥതലങ്ങൾ നമുക്ക് മനസ്സിലാക്കാനാവൂ.
2) പ്രമേയം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ പ്രധാന പ്രമേയമെന്തെന്ന് ചുരുക്കി പറയുകയാണിവിടെ.
3) സന്ദേശം: സന്ദേശമെന്ന മൂന്നാം ഘട്ടമാണ് സുവിശേഷപ്രസംഗകരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഭാഗം. പശ്ചാത്തലവും പ്രമേയവും ഇതിനുള്ള ഒരുക്കങ്ങളായിരുന്നു. ആനുകാലിക ജീവിത സാഹചര്യങ്ങളിൽ നിർദ്ദിഷ്ട സുവിശേഷഭാഗം തരുന്ന സന്ദേശങ്ങൾ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണിവിടെ. അഞ്ചു സന്ദേശങ്ങളാണ് ഓരോ സുവിശേഷഭാഗത്തിനും കൊടുത്തിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരെണ്ണം വികസിപ്പിച്ചെടുത്താൽ ഏതൊരാൾക്കും നല്ലൊരു പ്രസംഗം (homily) പറയാനാവും.
4) പ്രസംഗം: തന്നിട്ടുള്ള സന്ദേശങ്ങൾ കൊണ്ടൊന്നും ഒരു പ്രസംഗം തയ്യാറാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഉപയോഗിക്കാനാണ് ഒരു സാമ്പിൾ പ്രസംഗം കൊടുത്തിരിക്കുന്നത്.
Reviews
There are no reviews yet.