ഫ്രാന്‍സിസ്കന്‍ ജീവിതശൈലിയില്‍ ആഴപ്പെട്ട് ത്രിതൈക വിശ്വാസത്തില്‍ അടിയുറച്ച് ദിവ്യകാരുണ്യത്തില്‍ ആശ്രയംവച്ച്, പരിശുദ്ധ അമ്മയുടെ കൈപിടിച്ച് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടിക്കയറിയ ആര്മണ്ടച്ചന് ആധ്യാത്മിക നഭസ്സിലെ ഒരു പൊന്‍താരമാണ്. അദ്ദേഹത്തിന്റേതായി ലഭിച്ചിരിക്കുന്ന ഡയറികള്‍ ആഴത്തില്‍ പരിശോധിക്കാനും പഠിക്കാനും കഴിഞ്ഞ രണ്ട് വര്‍ഷമായി ബിജു ഇളന്പച്ചം വീട്ടില്‍ പരിശ്രമിക്കുകയായിരുന്നു. ആര്‍മണ്ടച്ചന്റെ ചിന്തകളും വിചാരധാരകളും വെളിപ്പെടുത്തുന്ന ഈ കയ്യെഴുത്തുപ്രതികള്‍ ക്രോഡീകരിച്ച് പതിനെട്ട് ധ്യാനവിഷയങ്ങള്‍ ക്രമീകരിക്കാനും അത് പ്രസിദ്ധീകരിക്കാനും സാധിച്ചിരിക്കുന്നു. ആര്‍മണ്ടച്ചന്റെ ആന്തരികജീവിതത്തെ അടുത്തുനിന്നറിയാന്‍ ഈ കൃതി ഉപയുക്തമാകും. ഒപ്പം തന്നെ ആധ്യാത്മികതയുടെ പടവുകള്‍ ചവിട്ടിക്കയറാനും.
Reviews
There are no reviews yet.