തനിച്ച് അവനൊപ്പം ഈ പേര് സൂചിപ്പിക്കുന്നതുപോലെ പ്രപഞ്ചമൊരുക്കി പരിപാലിക്കുന്ന ദൈവത്തോടൊപ്പമാകാനുള്ള ഒരു ക്ഷണമാണ് ഗ്രന്ഥകാരന് ഈ ഗ്രന്ഥത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ആത്മീയമായ കരുത്തുള്ളവരാകാന്‍, വ്യക്തിജീവിതവും സാമൂഹിക ജീവിതവും പുതിയ ബോധ്യങ്ങളാല്‍ നിറയപ്പെടാന്‍, മാനുഷിക മൂല്യങ്ങള്‍ മെച്ചപ്പെട്ടതാകാന് ഇതിലെ ചിന്തകള്‍ ഉപയുക്തമാണ്. തനിച്ച് അവനോടൊപ്പമാകുന്പോഴാണ് ജീവിതം നല്ലതാകുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വളരാനും,നവമായ ഊര്‍ജ്ജത്തോടെ ജീവിതത്തെ മുന്നോട്ട് നയിക്കാനും പ്രേരിപ്പിക്കുന്നവയാണ് ഇതിലെ ആശയങ്ങള്‍. ആത്മീയമായ വളര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല.
Reviews
There are no reviews yet.