വെർസിലോവ്-അതാണ് ദസ്തയേവ്സ്കി – ആ കഥാപാത്രത്തിന് കൊടുത്ത പേര്. ത ൻ്റെ സുഹൃത്തിൻ്റെ മൃതസംസ്കാരത്തിനുശേഷം അയാൾ നേരെ പോയത് കുറച്ചകലെ താമസിക്കുന്ന ആ സുഹൃത്തിൻ്റെ മകളുടെ ഒറ്റമുറി വീട്ടിലേക്കാണ്. അവിടെ ആകെ ഉണ്ടായിരുന്ന ഒരു കസേരയില്‍ അയാൾ ഇരിപ്പുറപ്പിച്ചു. അയാൾ ആകെ അസ്വസ്ഥനാണെന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന സോനിയ ദർശിച്ചു. ഗൌരവമായ മുഖഭാവം, എങ്കിലും തികഞ്ഞ നിഷ്കളങ്കതയോടെ അവിടെയൊക്ക് അയാൾ കണ്ണോടിച്ചു. അതാ, മേശപ്പുറത്തൊരു കളിമൺ പ്രതിമ. നന്മയുടെയും നീതിബോധത്തിൻ്റെയും ഒരു പ്രതീകം. അയാൾ ആത്മഗതം ചെയ്തു. ഞാനിന്ന് രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നതുപോലെ.. അതെ എൻ്റെ മനസ്സിൽ ഞാനിന്ന് രണ്ടു തുണ്ടുകളാണ്. ഓർക്കുമ്പോൾ ഭയമാകുന്നു. ഒന്ന് ഒന്നിനോട് പടവെട്ടുന്നതുപോലെ. ഒരു ഭാഗം ബുദ്ധിയുടെയും എല്ലാ നന്മകളുടെയും മറുഭാഗം തിന്മയുടെയും മ്ലേച്ഛമായ വികാരങ്ങളുടെയും. വിചിത്രമായ എന്തോ ഒന്ന് എനിക്ക് ചെയ്യാൻ തോന്നുന്നു. എത്ര തടഞ്ഞിട്ടും എനിക്ക് നിയന്ത്രിക്കാനാവുന്നില്ല. സോനിയാ, ഞാനതെടുത്തോട്ടെ, പെട്ടന്നയാളത് കൈക്കലാക്കി. ഈ കളിമൺ പ്രതിമ തച്ചുടയ്ക്കാൻ എൻ്റെ കൈകൾ തരിക്കുന്നു. അങ്ങനെ ചെയ്താൽ എന്താണ് സംഭവിക്കുക. ഇത് രണ്ടു തുണ്ടുകളായിപ്പോകും. എന്നെപ്പോലെ. ഒന്ന് ഒന്നിനു തുല്യം. ഇതു പറഞ്ഞുതീർന്നില്ല. അയാളത് നിലത്തുടച്ചു. രണ്ടു തുണ്ടുകൾ രണ്ടും ഒരേ അളവിൽ കൂടുതലുമില്ല. കുറവുമില്ല.
Reviews
There are no reviews yet.