On the Perfection of Life, Addressed to Sisters എന്ന പുസ്തകം വി. ബൊനവെഞ്വര് എഴുതിയത് 1259-ലാണ്. വളരെ പ്രത്യേകമായി അന്ന് അല്വേര്ണാമലയില്വച്ച്അദ്ദേഹത്തിനുണ്ടായ അനുഭവമാണ് ഇതിന്റെയും അടിസ്ഥാനം. ഈ അനുഭവത്തില്‍നിന്ന് ഇവിടെവച്ച് ഇക്കാലയളവില്‍ വീരചിതമായ കൃതികളാണ് Soul’s Journey into God. The Tripple Way Or Love Enkindled, On the Perfection of Life Addressed to Sisters (An Outline of Spiritual Progress), Letter tto the Sisters of St. Clare മുതലായവ. ഏറ്റവും അവസാനത്തെ രണ്ടു കൃതികളും വിഷയസാദൃശ്യമുള്ളവയാണ്. അതിനാല്‍ ഇവ രണ്ടും ഈ പുസ്തകത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ജീവിതം പുണ്യങ്ങളാല്‍ നിറയ്ക്കാനും പൂര്‍ണ്ണമായ ജീവിതത്തിനാവശ്യമായ ചൈതന്യവത്തായ മൗലികരചനയാണ് ലോകോത്തര സ്പിരിച്വല്‍ ക്ലാസിക്കുകളില്‍ ഇടം നേടിയിട്ടുള്ള ബൊനവെഞ്ചറിന്റെ ഈ കൃതി. On the perfection of life എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി എഴുതിയ പുണ്യപൂര്ണജീവിതം എന്ന കൃതി. ജോസ് പീറ്റര്‍ പോന്നോറിന്റെ പ്രൗഢഗംഭീരമായ പരിഭാഷയില്‍ അയനലളിതമായി വിരചിതമായിരിക്കുന്നു.
പരിപൂര്‍ണമായ പുണ്യത്തിലേക്ക് ആത്മാവിനെ ആനയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇതിലെ ഓരോ അദ്ധ്യായവും ഉണര്‍വ്വും ഉന്മേഷവും നല്കുന്നു.
Reviews
There are no reviews yet.