എന്താണ് മാധ്യസ്ഥപ്രാര്ത്ഥന എന്ന് ആഴത്തില്‍ ചിന്തിക്കുന്പോള് അതിന്റെ ഉത്തരം ഇതാണ്, പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായും നയിക്കപ്പെട്ടും മറ്റുള്ളവര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന പ്രാര്‍ത്ഥനയാണ് മാധ്യസ്ഥ പ്രാര്‍ത്ഥന. പരിശുദ്ധാത്മാവാണ് അതിന്റെ പ്രധാന ഹേതു. നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍. മാധ്യസ്ഥ പ്രാര്തഥനയില് നാം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യണം. ക്രിസ്തുവില്‍നിന്ന് നിങ്ങള്‍ സ്വീകരിച്ച അഭിഷേകം നിങ്ങളില്‍ നിലനില്ക്കുന്നു, അതിനാല്‍ മറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്റെ അഭിഷേകം എല്ലാകാര്യങ്ങളെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ് വ്യാജമല്ല. അവന് നിങ്ങളെ പഠിപ്പിക്കുന്നതനുസരിച്ച് നിങ്ങള്‍ അവനില്‍ വസിക്കുവിന്‍. നമ്മുടെ മാധ്യസ്ഥ പ്രാര്‍ത്ഥന ഫലപ്രദമാകുന്നത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്താലും ശക്തിയാലുമാണ്. മാധ്യസ്ഥ പ്രാര്‍ത്ഥനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് ദൈവം എന്തിനുവേണ്ടിയാണ് പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് അറിയുന്നതും അതോടൊപ്പം പ്രാര്‍ത്ഥന ഫലപ്രദമാകുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി അനുഭവിക്കുന്പോഴാണ്
Reviews
There are no reviews yet.