‘‘അങ്ങയുടെ വചനം എന്റെ പാദങ്ങള്‍ക്ക് വിളക്കും
പാതയില്‍ പ്രകാശവുമാണ്” (സങ്കീ. 119, 105).
ആരാധനക്രമത്തിന്റെ കേന്ദ്രമാണല്ലോ വി. കുര്‍ബാന. കുര്‍ബാനയുടെ ആദ്യഭാഗം വചനശുശ്രൂഷയാണ്. ഞായറാഴ്ചതോറും ദേവാലയത്തില്‍ വി. കുര്‍ബാനയുടെ മധ്യേ വായിക്കുന്ന സുവിശേഷഭാഗങ്ങള്‍ ജീവിതബന്ധിയായി വ്യാഖ്യാനിച്ച് ജനത്തെ പഠിപ്പിക്കാനും പ്രബുദ്ധരാക്കാനും വൈദികരെ സഹായിക്കുക എന്നതാണ് ഈ പുസ്തകത്തിന്റെ മുഖ്യലക്ഷ്യം. എന്നാല്‍ വൈദികര്‍ക്കു മാത്രമല്ല, വചനം വായിച്ചു ധ്യാനിക്കാനും പങ്കുവയ്ക്കാനും ആഗ്രഹിക്കുന്ന ആര്‍ക്കും ഈ വചനവ്യാഖ്യാനങ്ങള്‍ സഹായകമാകും. കുടുംബകൂട്ടായ്മകളിലും പ്രാര്‍ത്ഥനായോഗങ്ങളിലും ആഴ്ചതോറും വചനം വായിച്ചു പങ്കുവയ്ക്കാനും സഹായകമാകണം ഈ ഗ്രന്ഥം എന്ന ആഗ്രഹവും ഇതിന്റെ രചനയുടെ പിന്നിലുണ്ട്.
സീറോ മലബാര്‍ ആരാധനക്രമമനുസരിച്ചുള്ള വായനകളാണ് ഇവിടെ വ്യാഖ്യാന വിഷയമാകുന്നത്. ഇതൊരു പ്രസംഗകുറിപ്പുകളുടെ സമാഹാരമല്ല, സുവിശേഷ പ്രഘോഷണത്തിനു സഹായകമായ വചനവ്യാഖ്യാനമാണ്. അതിനായി വായിക്കുന്ന ഭാഗത്തിന്റെ സുവിശേഷത്തിലെ സ്ഥാനം, അതുള്‍ക്കൊള്ളുന്ന മുഖ്യ സന്ദേശം, അനുകാലിക ജീവിതത്തില്‍ ഈ സന്ദേശത്തിന്റെ പ്രസക്തി എന്നിവ എടുത്തു കാട്ടാന്‍ പ്രത്യേകം ശ്രമിക്കുന്നു. പ്രസംഗത്തിനു മാത്രമല്ല, വ്യക്തിപരമായ ധ്യാനത്തിനും
സഹായകമാകണം എന്നു കരുതിയാണ് രചന ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ദൈവവചനം ജീവിതവഴിയില്‍ പ്രകാശം ചൊരിയാന്‍
ഈ ഗ്രന്ഥം സഹായകമാകും.
Reviews
There are no reviews yet.