അങ്ങയുടെ വചനം എന്റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്. സ്വര്‍ഗത്തെ ലക്ഷ്യംവച്ചുള്ള ജീവിതയാത്രയില്‍ ദൈവത്തിന്റെ വചനമാണ് വെളിച്ചം പകര്‍ന്നു വഴി നയിക്കുന്നത്. എന്നാല്‍ ദൈവവചനം തന്നെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും വഴിയില്‍ പ്രകാശം ചൊരിയുന്നതിനുപകരം ഇരുട്ടു പരത്തുകയും, വഴി തെറ്റിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളും സംഭവങ്ങളും ചുരുക്കമല്ല.
ഏറെ സംശയങ്ങള്‍ ഉളവാക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നതുമായ നാലു പ്രമേയങ്ങള്‍ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. മോശയെപ്പോലെ ഒരു പ്രവാചകന്, അന്തിക്രിസ്തു – വ്യാജപ്രവാചകന്‍, കത്തോലിക്കര്‍ വിഗ്രഹാരാധകരോ? മരണാനന്തരം എന്തു സംഭവിക്കുന്നു?
ഈ ചോദ്യങ്ങള്‍ക്കു ബൈബിളിന്റെയും കത്തോലിക്കാസഭയുടെ ആധികാരിക പ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ കഴിയുന്നത്ര ലളിതവും വ്യക്തവുമായി ഉത്തരം നല്കാന് ഇവിടെ ശ്രമിക്കുന്നു.
Reviews
There are no reviews yet.