Weight | 200 g |
---|---|
AUTHOR | LEONARDO BOFF |
LANGUAGE |
₹110.00
ജീവിതത്തിന്റെ കൂദാശകളും കൂദാശകളുടെ ജീവിതവും
സൃഷ്ടിയിലുള്ള ദൈവസാന്നിധ്യത്തെ ഗ്രഹിക്കാത്ത യാതൊരുവനും കൂദാശകളെയും ഗ്രഹിക്കാനാകില്ല. ഗിരിനിരകള്‍, പിതാവ് എരിയിച്ചു തീര്‍ത്തൊരു സിഗരറ്റിന്റെ കുറ്റി, ജലം,
പൈതൃക പാനീയക്കോപ്പ,
ഒരുയാത്ര, ലളിതമായ സൂചനകള്‍…. ഗാഢമായ പ്രതീകങ്ങള്‍.
പോര്‍ച്ചുഗീസില്‍ ഈ പുസ്തകത്തിന്റെ പതിനൊന്നാം പതിപ്പ് പുറത്തിറങ്ങിയപ്പോഴേയ്ക്കും ജിജ്ഞാസയുടെയും അസ്വാസ്ഥ്യങ്ങളുടെയും ഒരു മേഖല ഇതിലെ ആശയങ്ങള്‍ ഉണര്‍ത്തിക്കഴിഞ്ഞിരുന്നു. കൗദാശികത്വത്തിന്റെ ഈ പഠനം ആരംഭിക്കുന്നത് ബോഫിന്റെ, തീര്‍ത്തും സ്വകാര്യമായ അനുഭവങ്ങളില്‍ നിന്നാണ്. ‘ജീവിതത്തിന്റെ കൂദാശകളും കൂദാശകളുടെ ജീവിതവും’ എന്ന ഈ ഗ്രന്ഥം കൂദാശയുടെ പൊരുളിലേക്കാണ് നോട്ടമയയ്ക്കുന്നത്. ആര്‍ക്കും ഗ്രഹിച്ചെടുക്കാനാകും വിധം ലളിതമാണ് ഇതിന്റെ രചന എങ്കിലും അദ്ദേഹം ആര്‍ജ്ജിച്ചെടുത്ത മുഖ്യമായ ദൈവശാസ്ത്ര ചിന്തകള്‍ തന്നെയാണ് അതിന് താങ്ങാകുന്നത് എന്നത് ശ്രദ്ധേയമാണ്.
അനുദിന ജീവിതാനുഭവങ്ങളുടെ ലളിത ഘടകങ്ങളെ പോലും പ്രയോജനപ്പെടുത്തി അവയില്‍ ഉള്‍ക്കൊള്ളുന്ന ദൈവസാന്നിധ്യത്തെ എപ്രകാരം പ്രതിഫലിപ്പിക്കാമെന്ന് ബോഫ് വെളിവാക്കുകയാണിവിടെ. സവിശേഷമാം വിധം ആ സാന്നിധ്യം കൂദാശകളില്‍ സാന്ദ്രമായിരിക്കുന്നതിനാല് അദ്ദേഹം വായനക്കാരെ സമാനമായ കണ്ടെത്തലുകളിലേക്കാണ് നയിക്കുന്നത്. അല്മായര്, പുരോഹിതര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ദൈവസാന്നിധ്യാന്വേഷകരായിരിക്കുന്ന സകലര്‍ക്കും വേണ്ടി.
Weight | 200 g |
---|---|
AUTHOR | LEONARDO BOFF |
LANGUAGE |
₹150.00
₹120.00
Reviews
There are no reviews yet.