പ്രവചനം ആത്യന്തികമായി ഓരോ കാലഘട്ടത്തിലേയും ദൈവിക പദ്ധതിയെ മനസ്സിലാക്കാനും, ജീവിക്കാനും പ്രകാശിപ്പിക്കാനുമുള്ള ശ്രമമാണ്. ഓരോ കാലഘട്ടത്തിലേയും ദൈവിക പദ്ധതിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അനുഭവതലത്തില്‍ ഉറപ്പിക്കുകയാണ് പ്രവചനം. ഈ അനുഭവത്തിന്റെ ഉച്ഛാവസ്ഥയില്‍ പ്രവാചകന് തന്നെ പ്രവചനമായിത്തീരുന്നു. സന്ദേശവാഹകന് തന്നെ സന്ദേശവും. ദൈവത്തിന്റെ സ്നേഹവും രോഷവും ആര്‍ദ്രതയും അനുകന്പയും ദുഃഖവും ശാന്തതയും പ്രവാചകന് സ്വായത്തമാക്കുന്നു. സാമൂഹിക നീതിയുടേയും സത്യത്തിന്റേയും ആത്മീയാനുഭവത്തിന്റേയും നൂതനശീലുകള് ആമോസും മിക്കായും അടിവരയിട്ടു കാണിക്കുന്പോള്‍, ഹോസിയാ പ്രവാചകന് ആര്‍ദ്രതയുടേയും കാരുണ്യത്തിന്റേയും വിസ്മരിക്കപ്പെട്ട പാതകള്‍ തെളിയിക്കുന്നു.
Reviews
There are no reviews yet.