എന്റെ നല്ല അമ്മ എന്ന ഈ ഗ്രന്ഥത്തില്‍ പരി. അമ്മയെക്കുറിച്ചുള്ള 43 ചെറിയ വിചിന്തനങ്ങള്‍, അമ്മയെ കൂടുതല്‍ അറിയുവാനും, ഓരോരുതതരുടെയും വ്യക്തിജീവിതത്തില്‍ പരി. അമ്മയ്ക്കുള്ള സ്ഥാനം മനസ്സിലാക്കുവാനും വായനക്കാരെ സഹായിക്കുന്നു.
വിശ്വാസത്തിന്റെ വലിയ പ്രതീകമായ പരി. അമ്മ വിശ്വാസികള്‍ക്കെല്ലാം അമ്മയാണ്. ആ അമ്മയുടെ ജീവിത മൂല്യങ്ങളെ ഹൃദയത്തോട് ചേര്‍ക്കാനും പരി. അമ്മയോടുള്ള ഭക്തിയില്‍ ജീവിതത്തെ ക്രമീകരിക്കാനും ഏറെ പ്രചോദനാത്മകമായ ഗ്രന്ഥമാണ് എന്റെ നല്ല അമ്മ.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
താമരശ്ശേരി രൂപതയുടെ മെത്രാന്
മാര്‍ ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത
ദൈവവും പിശാചും തുല്യശക്തികളായ ദ്വൈതങ്ങളല്ല, പൈശാചികശക്തികളുടെമേല്‍ വിജയം വരിച്ച ക്രിസ്തുവാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ സമരങ്ങളുടെ അടിസ്ഥാനം. സ്വര്‍ണം ഉലയിലെന്നപോലെ ആത്മീയ സമരങ്ങളിലൂടെ അവള്‍ക്ക് വിശുദ്ധിയുടെ ഉത്തുംഗശൃംഗത്തിലേക്ക്, നിത്യം ജീവിക്കുന്നവനിലേക്ക്, വിജയശ്രീലാളിതയായി ചവിട്ടിക്കയറാനായത് അതുകൊണ്ടാണ്. വി. മറിയം ത്രേസ്യയുടെ ആത്മീയ സമരത്തെ വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തില്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം അനേകര്‍ക്ക് തങ്ങളുടെ ആത്മീയസമരത്തില്‍ വഴികാട്ടിയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
മാര്‍ ടോണി നീലങ്കാവില്‍
തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍
മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഘോഷദിനങ്ങളില്‍ വായനക്കാര്‍ക്കു വിളന്പാനായി ഒരുക്കിയ പ്രത്യേക വിഭവമാണ് ഇന്നിന്റെ അഷ്ടരുചിക്കൂട്ടുകളില് തയ്യാറാക്കിയിട്ടുള്ള മറിയം ത്രേസ്യയുടെ യുദ്ധഭൂമി. ഈ ഗ്രന്ഥം നന്മയുടെ ശത്രുക്കളോടു പൊരുതി ജയിക്കാന്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും തിരിച്ചറിവും തിരിച്ചുനടക്കാനുളള കൃപയും ഉളവാക്കുന്ന തിരിവെളിച്ചം പ്രദാനം ചെയ്യുന്നു. മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥവും നേരുന്നു.
റവ. മദര്‍ ഉദയ സി.എച്ച്.എഫ്.
സുപ്പീരിയര്‍ ജനറല്‍ (ഹോളി ഫാമിലി)
Reviews
There are no reviews yet.