1214 ല്‍ ആല്‍ബിജന്‍സിയന്‍ പാഷണ്ഡതയ്ക്കെതിരെ പോരാടി തളര്‍ന്ന വിശുദ്ധ ഡോമിനിക്, അവരുടെ മാനസാന്തരത്തിനായി ഒരു വനത്തില്‍ പോയി ദിവസങ്ങളോളം പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. തദവസരത്തില്‍ പരിശുദ്ധ കന്യകാമറിയം അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ട് ഉപദേശിച്ചതാണ് ജപമാല പ്രാര്‍ത്ഥന. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ അനേകം വിശുദ്ധരുടെ പ്രവര്‍ത്തനങ്ങളിലൂടെയും മാതാവിന്റെ നേരിട്ടുള്ള ദര്‍ശനങ്ങളിലൂടെയും ഈ ഭക്തി യൂറോപ്പില്‍ വിലയൊരു ആത്മീയ മുന്നേറ്റമായി മാറി. പാപികളുടെ മാനസാന്തരങ്ങള്‍ മുതല്‍ യുദ്ധങ്ങളുടെ വിജയങ്ങള്‍വരെ ജപമാലയുടെ ശക്തിയാല്‍ യൂറോപ്പ് നേടിയെടുത്തു. ആ അത്ഭുത കഥകളുടെ സമാഹാരമാണിത്. നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതത്തിന് പുതിയൊരു ഉത്തേജനം നല്കാന് ഈ ഗ്രന്ഥത്തിനു കഴിയും
Reviews
There are no reviews yet.