അടിച്ചുടയ്ക്കൂ താഴികക്കുടം അടച്ചു പൂട്ടൂ ദേവാലയം. ഏതോ നിരീശ്വരവാദികളുടെ ജല്പനങ്ങളോ മതവിരോധികളുടെ ആക്രോശങ്ങളോ അല്ല. ഇത് സാക്ഷാല്‍ കര്‍ത്താവായ ദൈവത്തിന്റെ കല്പന. തികച്ചും അസാധ്യമെന്നേ തോന്നൂ. എന്നാല്‍ ബൈബിള്‍ വരച്ചുകാട്ടുന്ന ദേവാലയത്തിന്റെ നാള്‍വഴികളില്‍ കാണുന്ന ദൈവത്തിന്റെ അതിശക്തമായൊരു പ്രതിഷേധസ്വരമാണിത്. സമൂഹത്തില്‍ നടമാടുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കും കുടപിടിക്കുന്ന കപട മതാത്മകതയ്ക്കെതിരേ, ദൈവനാമത്തില്‍ നടക്കുന്ന ആരാധനാഭാസങ്ങള്ക്കെതിരെയുള്ള ദൈവത്തിന്റെ പ്രതിഷേധം.
മനുഷ്യന് ദൈവത്തോടൊന്നിച്ചു നടന്ന പറുദീസാ മുതല്‍ ദൈവം മനുഷ്യനോടൊത്തു കൂടാരമടിക്കുന്ന പുതിയ സൃഷ്ടിവരെയുള്ള ദൈവത്തിന്റെ ചരിത്രവഴികളിലൂടെ ഒരു പ്രയാണമാണ് ഈ ഗ്രന്ഥം. പറുദീസായില്‍ ദൈവാലയമുണ്ടായിരുന്നില്ല. പുതിയ ജറുസലെമിലും ദൈവാലയമില്ല. ഇവ രണ്ടിനും മധ്യേ കടന്നുവരികയും വിവിധ രൂപഭാവങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്ന ദൈവാലയത്തിന്റെ ചിത്രീകരണം. ദൈവത്തെയും മനുഷ്യനെയും ദൈവാലയത്തെയും കുറിച്ച് ബൈബിളില്‍ ഇതള്‍ വിടരുന്ന സ്വപ്നസാക്ഷാല്ക്കാരങ്ങള്. ദൈവാലയം എങ്ങനെ ദേവാലയമായി. ഇനി ദേവാലയം എങ്ങനെ വീണ്ടും ദൈവാലയമാക്കാന് കഴിയും. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.