യേശു എനിക്ക് പുരാവൃത്തത്തിലെയോ ചരിത്രത്തിലെയോ ഒരു പേരല്ല, ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച ഒരാശയമാണ്. അന്യഥാ ഏകാകിയും ഒറ്റപ്പെട്ടവനുമായ എനിക്ക്.യേശു എന്റെ ജീവിതത്തിന്റെ കാവല്‍ക്കാരനും എന്റെ സഹയാത്രികനുമാണ്. ഒരു യാത്രാസംഘത്തോടൊപ്പം വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുന്പോള്‍ പൂര്‍വ്വപിതാക്കന്മാരുടെയും വിശുദ്ധന്മാരുടെയും യേശുവിന്റെയും കാല്പാടുകള് മാഞ്ഞുപോയിട്ടില്ലാത്ത വഴികളാണ് നമ്മള് കാണുന്നത്. സ്ഥലകാലങ്ങള്ക്കൊന്നിനും അപ്പോള്‍ പഴക്കമില്ല. യേശുവിന്റെ ജീവിതം നിറവേറ്റപ്പെട്ട വിശുദ്ധനാടുകളുടെ പുരാവൃത്തങ്ങളും ചരിത്രസ്മൃതികളുമൊക്കെ ഈ ഗ്രന്ഥത്തില്‍ ആധികാരികതയോടെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് എന്തെന്നില്ലാത്ത ഒരു കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. ചരിത്രവും ഓര്‍ത്തെടുക്കുന്ന ദൗത്യവും പ്രസാദമധുരമായ ഭാഷയും വിവരണകലയും കൊണ്ട് സൃഷ്ടിക്കുന്ന ലാവണ്യാനുഭവം ആരെയും ആകര്‍ഷിക്കുന്ന ഗ്രന്ഥം.
Reviews
There are no reviews yet.