വിശുദ്ധ കുര്‍ബാനയുടെ പുസ്തകത്തില്‍ അനേകം തവണ പരാമര്‍ശിക്കപ്പെടുന്ന വാക്കുകളാണ് നീതി, കരുണ എന്നത്. എന്നാല്‍ പാപികളായ നമുക്ക് നീതിയുടെ വാതിലിലൂടെ കടക്കാനാവില്ല. ദൈവം തന്റെ കരുണയാല്‍ നമ്മെ നീതീകരിച്ചെങ്കില് മാത്രമേ നമുക്കതിനാവൂ. ദൈവകരുണയില്‍ ആശ്രയിക്കുന്നതുമൂലം ആത്മാക്കള്‍ രക്ഷ പ്രാപിക്കുമെന്ന് സാത്താനറിയാവുന്നതിനാല് ദൈവകരുണയെ അറിയിച്ച വി. ഫൗസ്റ്റീനായുടെ ഡയറിയില്‍ ഇപ്രകാരം പറയുന്നുണ്ട് (ഡയറി 1167). സാത്താന്റെ വിദ്വേഷത്തിന്റെ കാരണം താനാണെന്ന് സാത്താന് തന്നെ സമ്മതിച്ചിട്ടുണ്ട്. അവന് പറഞ്ഞു. സര്‍വ്വശക്തനായവന്റെ വലിയ കരുണയെപ്പറ്റി നീ പറയുമ്പോള്‍ ഒരായിരം ആത്മാക്കള്‍ ചെയ്യുന്നതിലും വലിയ ഉപദ്രവങ്ങള്‍ നീ എന്നടു ചെയ്യുന്നു. ഏറ്റവും വലിയ പാപി വിശ്വാസം വീണ്ടെടുത്ത് ദൈവത്തിങ്കലേക്ക് മടങ്ങിപ്പോകുന്നു. എനിക്കെല്ലാം നഷ്ടമാകുന്നു. മാത്രമല്ല സര്‍വ്വശക്തന്റെ അത്യാഘാതമായ കരുണയാല്‍ നീ എ്ന്നെ നേരിട്ട് പീഡിപ്പിക്കുന്നു. സാത്താന് ദൈവകരുണയോടുള്ള ഒടുങ്ങാത്ത പകയെ ഞാന്‍ മനസ്സിലാക്കി ദൈവത്തിന്റെ നന്മയെ അംഗീകരിക്കാന്‍ അവന് തയ്യാറല്ല.
വിശുദ്ധ ഫൗസ്റ്റീനായുടെ ഡയറിയിലൂടെയും സഭാപഠനങ്ങളിലൂടെയും വിശുദ്ധരുടെ വാക്കുകളിലൂടെയും വചനത്തിലൂടെയും വളരെ ലളിതവും മനോഹരവുമായി രചിച്ച പുസ്തകമാണ് നീതിക്കു മുമ്പേ കരുണ.
Reviews
There are no reviews yet.