ശിശുക്കളുടെയും, കൗമാരക്കാരുടെയും, യുവജനങ്ങളുടെയും, ദമ്പതിമാരുടെയും, പ്രായമായവരുടെയുമെല്ലാം വിവിധങ്ങളായ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ആത്മീയ വളര്‍ച്ചയ്ക്കുള്ള നിര്‍ദ്ദേശങ്ങളുമെല്ലാം മാര്‍പ്പാപ്പയുടെ തന്നെ വാക്കുകളില്‍ വായിച്ചെടുക്കാന്‍ ഈ ഗ്രന്ഥം നമ്മെ സഹായിക്കുന്നു.
ക്രൈസ്തവര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ഏറെ ആവേശത്തോടെ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ശബ്ദമാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടേത്. അത്രയേറെ ജനകീയനായ പാപ്പയുടെ ചിന്തകളെ അടുത്തറിയുന്നതിന് ഈ ഗ്രന്ഥം നമ്മെ ഏറെ സഹായിക്കും. അനുവാചകരുടെ ഹൃദയങ്ങളെയും കുടുംബങ്ങളെയും ആത്മീയ നവീകരണത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് നയിക്കാന്‍ ഈ കൃതി സഹായിക്കും.
About the Author
താമരശ്ശേരി രൂപതയിലെ വൈദികനായ ഫാ. സുബിന് കവളക്കാട്ട് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് അജപാലനദൈവശാസ്ത്രത്തില്‍ ഡേക്ടറേറ്റ് നേടി. ഫാമിലി അപ്പസ്തോലേറ്റിന്റെയും താമരശ്ശേരി രൂപതയുടെ കോഴിക്കോടുള്ള പാസ്റ്ററല്‍ സെന്ററിന്റെയും ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു.
Reviews
There are no reviews yet.