ലൈംഗിക ദുരുപയോഗമാകുന്ന കുറ്റകൃത്യങ്ങള്‍ നമ്മുടെ കര്‍ത്താവിനെ മുറിവേല്പിക്കുകയും ഇരയാകുന്ന വ്യക്തിക്ക് ആത്മീയവും മാനസികവും ശാരീരികവുമായ ക്ഷതത്തിന് കാരണമാവുകയും വിശ്വാസികളുടെ സമൂഹത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം, അതിന്റെ ഒരു രൂപത്തിലും ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിന് ഹൃദയങ്ങളുടെ നിരന്തരമായ പരിവര്‍ത്തനം ആവശ്യമാണ്. അതിനുവേണ്ടി സഭയിലെല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കൃത്യവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളുണ്ടാവുകയും അതുവഴി വ്യക്തിപരമായ വിശുദ്ധിയും ധാര്മ്മികപ്രതിബദ്ധതയും സുവിശേഷസന്ദേശത്തിന്റെ വിശ്വാസ്യതയും സഭാദൗത്യത്തിന്റെ സ്വാധീനശേഷിയും വര്‍ദ്ധമാനമാവുകയും വേണം. അതുകൊണ്ട്, ദൈവജനത്തിന്റെ വിശ്വാസത്തെ വഞ്ചിക്കുന്ന കുറ്റകൃത്യങ്ങളോട് പോരാടാനും അവയെ പ്രതിരോധിക്കാനും സാര്വ്വത്രികമായിത്തന്നെ നടപടിക്രമങ്ങള്‍ ഉണ്ടാകണം.
(ഫ്രാന്‍സിസ് പാപ്പാ – നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്)
Reviews
There are no reviews yet.