DAIVASNEHATHINTE ALBUTHAVAZHIKAL
അത്ഭുതങ്ങളിലൂടെ അനുഗ്രഹിക്കുന്ന ദൈവത്തെ അവതരിപ്പിച്ചുകൊണ്ട് ദൈവസ്നേഹത്തെക്കുറിച്ചു പഠിപ്പിക്കുന്നത് ഇന്ന് എളുപ്പമാണ്. എന്നാൽ ദൈവസ്നേഹത്തെക്കുറിച്ചുള്ള നമ്മുടെ പഠനങ്ങളും കാഴ്ചപ്പാടുകളും അത്ഭുതങ്ങളുടെയും കാര്യസാധ്യങ്ങളുടെയും അപ്പുറത്തേക്ക് കടന്നു ചെല്ലേണ്ടതുണ്ട് എന്നുള്ള ബോദ്ധ്യം ഈ പുസ്തകം നൽകുന്നു.
ഈ പുസ്തകം വായിക്കുമ്പോൾ ദൈവസ്നേഹത്തെക്കുറിച്ചു നമ്മൾ മറ്റുള്ളവരോട് പറഞ്ഞപ്പോഴൊക്കെ നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്ത അത്ഭുതങ്ങളെയും അടയാളങ്ങളെയുക്കുറിച്ചു പ്രാധാന്യം നൽകിയതിനെ ഓർത്തു അല്പം ബുദ്ധിമുട്ടു തോന്നിയേക്കാം.
സ്നേഹമായിമാറാൻ സഹായിക്കാത്ത പഠനങ്ങളും ധ്യാനങ്ങളും പ്രയോജനരഹിതമാണെന്നും പീഡനങ്ങളും രക്തസാക്ഷിത്വവും വന്നുചേരുമ്പോൾ സ്നേഹമായിത്തീരാത്ത വ്യക്തികളിൽ വെറുപ്പ് നിറയുകയും ആത്മനാശം സംഭവിക്കുകയും ചെയ്യുമെന്ന് ഓർമപ്പെടുത്തുന്ന പുസ്തകം.
ഈ പുസ്തകം നമ്മെ ഒരുക്കുന്നത് സ്നേഹമായിത്തീരാനാണ്. നമ്മുടെ ജീവിതസാഹചര്യം എന്തുമായിക്കൊള്ളട്ടെ, ഉള്ളിന്റെയുള്ളിൽ, ഇനി അങ്ങോട്ടുള്ള ജീവിതം ആത്മാർത്ഥമായി നിത്യജീവൻ ലക്ഷ്യമാക്കി ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെകിൽ ഈ പുസ്തകം നമ്മെ സഹായിക്കും.
Reviews
There are no reviews yet.