ഈ ചെറിയ ഗ്രന്ഥം എഴുതപ്പെട്ടിരിക്കുന്നത് ദഹിക്കുന്നവർക്കു വേണ്ടിയാണു. ഇന്ന് യുവജനങ്ങൾക്കിടയിൽ ഈശോയെ വ്യക്തിപരമായി അറിയുവാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി.
സ്വന്തം പരിശ്രമത്താൽ അവർക്കെങ്ങനെ ഒരു യഥാർത്ഥ ദൈവാനുഭവത്തിൽ എത്തിച്ചേരാമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം
യേശു നമ്മുടെ മുറിവുകൾ ഉണക്കുന്നു . പാടുകളും വ്രണങ്ങളും സൗഖ്യപ്പെടുത്തുന്നു. തൽഫലമായി നിങ്ങൾ കുറേക്കൂടി കരുത്തുള്ളവരായി ജീവിതത്തെ നേരിടുവാൻ ആത്മവിശ്വാസമുള്ളവരായിത്തീരും.
ആന്തരിക സൗഖ്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പുസ്തകം കൂടിയാണിത്. ഇതിലുള്ള ആത്മീയാഭ്യാസങ്ങൾ നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന സ്വഭാവ വൈകല്യങ്ങളെ കണ്ടെത്താനും അതിന്റെ മൂലകാരണം കണ്ടെത്തി പരിശുദ്ധാത്മാവിന്റെ സഹായത്തോടെ പൂർണമായും ഉന്മൂലനം ചെയ്യാനും സഹായിക്കും.
Reviews
There are no reviews yet.