സമകാലിക സംഭവങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ ഏലിയായുടെ ആത്മീയ അനുഭവങ്ങളിലൂടെ സഞ്ചരിച്ച്, ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട ദാനിയേലിനെ സ്മരിച്ച്, അസീസ്സീയിലെ ഫ്രാന്‍സിസിനേയും വിന്‍സന്റ് ഡി പോളിനേയും ഫ്രാന്‍സിസ് പാപ്പായേയുമൊക്കെ സ്മൃതിപഥങ്ങളിലെത്തിച്ച്, നീതി ജലംപോലെ ഒഴുകുന്ന നല്ല ദിനങ്ങളെ സ്വപ്നം കണ്ട്, കൈമോശം വന്ന ആദിമഹത്വത്തിന്റെ മേച്ചിലിടങ്ങളെ തിരികെ പിടിക്കുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഗ്രന്ഥം
– സാമുവേല്‍ മാര്‍ ഐറേനിയോസ്
സുവിശേഷപ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്മായ പ്രേഷിതര്‍ക്കും മനസ്സാക്ഷിയെ ദൈവസാന്നിധ്യത്തില്‍ നിരന്തരം പരിശോധിക്കാന്‍ പര്യാപ്തമായ അധ്യാത്മികഗ്രന്ഥം. ക്രിസ്തുവിനെ വീരോചിതമായി പിന്ചെന്നവരെ അടുത്തറിയാനും അനുകരിക്കാനും ഉത്തേജനം നല്കുന്ന ചിന്തകളുടെ സമാഹാം.
– റൈറ്റ് റവ. ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തില്‍ സഭയുടെ ഉത്തമസന്താനങ്ങള്‍ ഉത്തരവാദിത്വമുള്ളവരായിമാറണം എന്ന ആഹ്വാനത്തിന്റെ ഉണര്‍ത്തുപാട്ട്. ഇക്കാലഘട്ടത്തില്‍ നമ്മളെല്ലാവരും ശ്രദ്ധചെലുത്തേണ്ട പ്രധാനമേഖലകള്‍ കൈചൂണ്ടിക്കാണിക്കുന്ന സുധീരമായ തുറന്നെഴുത്ത്
– മാര്‍ ജേക്കബ് മുരിക്കല്‍
കല്ലേപിളര്‍ക്കുന്ന കഠിനവാക്കുകളിലൂടെ മാത്രമല്ല നറുതേന്പോലെ ഒഴുകിയിറങ്ങുന്ന സാന്ദ്രവചനങ്ങളഇലൂടെയും ദൈവം സംസാരിക്കുമെന്ന് ഈ ചുരുളുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആത്മവിമര്‍ശനത്തിന്റെ നിലപാടുതറയിലിരുന്ന് പരിഹാരജീവിതത്തിന്റെ ഭസ്മം പൂശി വിതുന്പലിന്റെ അകന്പടിയോടെ ഇവര്‍ മൊഴിയുന്ന വാക്കുകള്‍ക്കു പിന്നില്‍ പ്രവാചകധര്‍മ്മം പ്രസ്പഷ്ടമാണ്.
– ബിജു ഇളന്പച്ചംവീട്ടില് കപ്പൂച്ചിന്‍
Reviews
There are no reviews yet.